ചലച്ചിത്രതാരം ക്യാപ്റ്റൻ രാജു അന്തരിച്ചു.

0
639
ജോണ്‍സണ്‍ ചെറിയാന്‍.
നടൻ ക്യാപ്റ്റൻ രാജു(68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം . സംസ്കാരം പിന്നീട്. മസ്തിഷ്ക…കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം . സംസ്കാരം പിന്നീട്. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒമാനിൽ …ചികിൽസയിലായിരുന്ന ക്യാപ്റ്റൻ രാജുവിനെ ജൂലൈയിലാണ് തിരികെ കൊച്ചിയിലെത്തിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്…കന്നട, മലയാളം സിനിമകളില്‍ അഭിനയിച്ചു. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
വില്ലനായും സ്വഭാവനടനായും തിളങ്ങി… നാടോടിക്കാറ്റ്, പാവം ക്രൂരന്‍, ഒരു വടക്കന്‍ വീരഗാഥ എന്നിവയാണ് പ്രശസ്ത സിനിമകള്‍. … ‘രതിലയ’ത്തിലാണ് ആദ്യം നായകനായത്.  മാസ്റ്റര്‍പീസ് ആണ് അവസാനസിനിമ. …
പത്തനംതിട്ട ജില്ലയിലെ ഒാമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. …1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, …നാടോടിക്കാറ്റ്, കാബൂളിവാല, സിെഎഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ്, സാമ്രാജ്യം …തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയവേഷമിട്ടു. 2017 ൽ പുറത്തിറങ്ങിയ ‘മാസ്റ്റർപീസ്’ …ആണ് ഒടുവിൽ അഭിനയിച്ച ചിത്രം. ‘ഇതാ ഒരു സ്നേഹ ഗാഥ’, ‘മിസ്റ്റർ പവനായി 99.99’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകൻ…
950 ജൂണ്‍ 27-ന് കെ.ജി.ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായി ജനനം. ഓമല്ലൂര്‍ ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ അധ്യാപകരായിരുന്നു മാതാപിതാക്കള്‍. …ഓമല്ലൂര്‍ യുപി സ്‌കൂളിലും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. … തുടര്‍ന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു സുവോളജി ബിരുദം നേടിയ രാജു,.21–ാം വയസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു….

Share This:

Comments

comments