പൊന്നാനിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു

പൊന്നാനിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു

0
1070
ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുളള ശ്രമം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ തടഞ്ഞു. 16 വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹമാണ് തടഞ്ഞത്.
ശനിയാഴ്ചയായിരുന്നു വിവാഹ തിയ്യതി. 21 കാരനായ പൊന്നാനി സ്വദേശിയുമായാണ് വിവാഹം നിശ്ചയിച്ചത്. ഇതറിഞ്ഞ സ്‌കൂളിലെ കൗണ്‍സിലാറാണ് വിവരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം പൊന്നാനി മുന്‍സീഫ് കോടതിയുടെ മുന്നില്‍ അറിയിക്കുകയും വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് വാങ്ങുകയുമായിരുന്നു.
കോടതിയില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടയെുള്ള രേഖകള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ ഹാജരാക്കിയാണ് ശൈശവ വിവാഹം തടഞ്ഞത്. പിന്നീട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരും പൊലീസും പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം നടത്തരുതെന്നും നിയമവിരുദ്ധമാണെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ആദ്യം കേള്‍ക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. കേസാകുമെന്ന് അറിഞ്ഞതിന് പിന്നാലെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

Share This:

Comments

comments