ശ്രീനഗറിലെ ഹോട്ടലില്‍ വന്‍ അഗ്‌നിബാധ.

ശ്രീനഗറിലെ ഹോട്ടലില്‍ വന്‍ അഗ്‌നിബാധ.

0
943
ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍: കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. വ്യാപാര സ്ഥാപനങ്ങളും വാര്‍ത്താ ചാനലുകളുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്ന പംപോഷ് ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് തീപിടുത്തമുണ്ടായത്.
സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാശനഷ്ടം കണക്കാക്കാന്‍ സമയമെടുക്കുമെന്നും തീപടരാന്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഏറെ സമയമെടുത്താണ് തീയണച്ചത്.

Share This:

Comments

comments