സമാജ്‌വാദി പാര്‍ട്ടി നേതാവിനെ ഭാര്യയുടെ കമുകള്‍ വെടിവെച്ചുകൊന്നു.

സമാജ്‌വാദി പാര്‍ട്ടി നേതാവിനെ ഭാര്യയുടെ കമുകള്‍ വെടിവെച്ചുകൊന്നു.

0
473
ജോണ്‍സണ്‍ ചെറിയാന്‍.
സംഭാല്‍:സമാജ്‌വാദി പാര്‍ട്ടി നേതാവിനെ അദ്ദേഹത്തിന്റെ ഭാര്യയുടെ കമുകള്‍ വെടിവെച്ചുകൊന്നു. വെള്ളിയാഴ്ച വൈകുന്നേരം, സമാജ്‌വാദി പാര്‍ട്ടി നേതാവ് ജഗദീഷ് മാലി (35) ഭാര്യയുടെ കാമുകനായ ദിലീപുമായി ചന്ദൌസി പോലീസ് സ്റ്റേഷന്‍ പരിധിയിലെ നയി ബസ്തിയില്‍ വച്ച്‌ ഏറ്റുമുട്ടിയിരുന്നു. വഴക്കിനിടെ ദിലീപ് വെടിയുതിരിക്കുകയായിരുന്നു. വെടിയേറ്റ നേതാവ് തല്‍ക്ഷണം മരിച്ചതായും എസ്പി യമുനാ പ്രസാദ്‌ പറഞ്ഞു.
മാലിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാലിയുടെ ഭാര്യയ്ക്കും ദിലീപിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രസാദ് പറഞ്ഞു. മാലിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്‌ ശേഷം ഒളിവില്‍ പോയ ദിലീപിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസെന്നും പോലീസ് പറഞ്ഞു.

Share This:

Comments

comments