സ്വച്ഛത ഹി സേവ പരിപാടിക്ക് പ്രധാനമന്ത്രി ഡല്‍ഹിയില്‍ തുടക്കം കുറിച്ചു.

സ്വച്ഛത ഹി സേവ പരിപാടിക്ക് പ്രധാനമന്ത്രി ഡല്‍ഹിയില്‍ തുടക്കം കുറിച്ചു.

0
317
ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: സ്വച്ഛത ഹി സേവ പരിപാടിക്ക് പ്രധാനമന്ത്രി ഡല്‍ഹിയില്‍ തുടക്കം കുറിച്ചു. നാലു വര്‍ഷം മുന്‍പ് തുടങ്ങിയ സ്വച്ഛ ഭാരത് യജ്ഞത്തില്‍ നിര്‍ണ്ണായക ചുവടു വയ്പ്പാണ് പരിപാടിയെന്നു മോദി അറിയിച്ചു. ഇന്ന് മുതല്‍ ഗാന്ധിജയന്തി വരെ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്വച്ഛത ഹി സേവ പരിപാടി നടപ്പിലാക്കുന്നത്. സ്വച്ഛഭാരത് യജ്ഞത്തില്‍ സ്ത്രീകളും യുവാക്കളും നല്‍കിയ പങ്ക് പ്രശംസനീയമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യുവാക്കള്‍ ആണ് സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. യുവാക്കളാണ് രാജ്യത്തെ മാറ്റത്തിന്റെ മുന്നണിപോരാളികളെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പരിപാടിക്ക് തുടക്കമിട്ട് ഐടിബിപി ജവാന്മാര്‍, രത്തന്‍ ടാറ്റ, അമിതാബ് ബച്ചന്‍ എന്നിവര്‍ പ്രധാനമന്ത്രിയുമായി വീഡിയോ കോണ്ഫറന്‌സിലൂടെ സംസാരിച്ചു.

Share This:

Comments

comments