Home News Kerala അങ്കമാലിയില്‍ സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ 52 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
ജോണ്സണ് ചെറിയാന്.
കൊച്ചി: അങ്കമാലി ഹോളി ഫാമിലി സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ 52 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സ്കൂള്‍തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉരുകിയൊലിക്കുന്ന അഗ്നി പര്വതമായിരുന്നു വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്. അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ ഉരുകിയൊലിക്കുന്നതിന് വേണ്ടി രാസലായനികള്‍ ഉഉപയോഗിച്ചിരുന്നു. ഇതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്. ഇവയുടെ സംയോജനം വേണ്ടവിധം ശരിയാകാതിരുന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്.
Comments
comments