ഹരിയാനയിലെ കൂട്ടബലാത്സംഗത്തിലെ പ്രതിയെക്കുറിച്ച്‌ വിവരം കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം.

ഹരിയാനയിലെ കൂട്ടബലാത്സംഗത്തിലെ പ്രതിയെക്കുറിച്ച്‌ വിവരം കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം.

0
421
ജോണ്‍സണ്‍ ചെറിയാന്‍.
ഗുരുഗ്രാം: ഹരിയാനയില്‍‌ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ പ്രതികളെക്കുറിച്ച്‌ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ പോലീസ്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിമാക്കിയിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ചുമതലയുള്ള എസ്പി നസ്നീന്‍ ഭാസിന്‍ പറഞ്ഞു.
നേരത്തെ കേസിലെ മുഖ്യപ്രതി സൈനികനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ഉടന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സിബിഎസ്‌ഇ പരീക്ഷയില്‍‌ റാങ്ക് കരസ്ഥമാക്കി പ്രസിഡന്‍റില്‍നിന്നും പുരസ്കാരം നേടിയ പത്തൊന്‍പതുകാരിയാണ് പീഡനത്തിന് ഇരയായത്.
ബോധരഹിത ആകുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. രേവരിക്കു സമീപം കാറിലെത്തിയ മൂന്നംഗ സംഘം കോച്ചിംഗ് സെന്‍ററിലേക്കുപോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുക‍യായിരുന്നു. പെണ്‍‌കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയുള്ളവരാണ് പീഡനം നടത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു.

Share This:

Comments

comments