
Home America ശ്രുതി നായ്ക്കിന് ലൈഫ് സയന്‍സ് ഗവേഷണത്തിന് അവാര്‍ഡ്.
പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ശ്രുതി നായ്ക്കിന് ലൈഫ് സയന്‍സ് വിഭാഗത്തില്‍ നടത്തിയ ഗവേഷണത്തിന് ബ്ലുവന്റിക്ക് ഫാമിലി ഫൗണ്ടേഷന്‍ ആന്റ് ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ് ലഭിച്ചു.
5 യുവ ശാസ്ത്രജ്ഞര്‍ക്ക് സെപ്റ്റംബര്‍ 5 ന് പ്രഖ്യാപിച്ച അവാര്‍ഡ് ജേതാക്കളിലാണ് ശ്രുതി നായ്ക്ക്, പ്രിയങ്ക ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രുതിക്ക് ലൈഫ് സയന്‍സ് വിഭാഗത്തിലും, ശര്‍മക്ക് കെമിസ്ട്രി വിഭാഗത്തിലുമാണ് അവാര്‍ഡ്.
സീനിയര്‍ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് 30000 ഡോളറാണ് അവാര്‍ഡ് തുകയായി ലഭിക്കുക.ഇരുപത്തി രണ്ട് അക്കാദമിക്ക് ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്നും 125 നോമിനേഷനുകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.സ്ക്കിന്‍ സ്റ്റെംസെല്ലിനെ കുറിച്ചുള്ള ഗവേഷണമാണ് ശ്രുതിയെ അവാര്‍ഡിനര്‍ഹയാക്കിയത്.
ന്യൂയോര്‍ക്ക് അക്കാദമിക്ക് ഓഫ് സയന്‍സ് 15ാംമത് വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂയോര്‍ക്ക് കോണ്‍റാഡ് ഹോട്ടലില്‍ നവംബര്‍ 5 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും
Comments
comments