ഇരിട്ടിയില്‍ രണ്ട് ക്വിന്റല്‍ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍.

ഇരിട്ടിയില്‍ രണ്ട് ക്വിന്റല്‍ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍.

0
869

ജോണ്‍സണ്‍ ചെറിയാന്‍.

ഇരിട്ടി : രണ്ട് ക്വിന്റല്‍ നിരോധിത പുകയില ലഹരി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് കടത്തവെ രണ്ട് യുവാക്കളും കാറും എക്‌സൈസ് പിടിയില്‍. ചാവശേരി പത്തൊമ്ബതാം മൈലിലെ മുഹമ്മദ് അജ്‌മ‌ല്‍, പെരിയത്തിലെ പി മിന്‍ഷാദ് എന്നിവരാണ് പിടിയിലായത്. രണ്ട് ക്വിന്റല്‍ തൂക്കം വരുന്ന 15000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഇവര്‍ സഞ്ചരിച്ച കെഎല്‍ 58 എന്‍ 6779 റിനോള്‍ട്ട് ടസ്റ്റര്‍ കാറും കസ്റ്റഡിയിലായി.

സംസ്ഥാന അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനയിലാണിവര്‍ പിടിക്കപ്പെട്ടത്. 12000 പാക്കറ്റ് ഹാന്‍സ്, 3000 പാക്കറ്റ് കൂള്‍ എന്നീ ലഹരി ഉല്‍പ്പന്നങ്ങളടങ്ങിയ ചാക്കുകെട്ടുകളായിരുന്നു കാറില്‍. മലയോരത്തെ സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍ കേന്ദീകരിച്ച്‌ വില്‍പ്പന ലക്ഷ്യമാക്കിയാണിത് കടത്തുന്നതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ലഹരി വേട്ടയുടെ ഭാഗമായി ഇരിട്ടി എക്‌സൈസ് മേഖലയില്‍ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.

എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ശ്രീ സിനു കൊയില്ല്യാത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി കെ വിനോദന്‍, ഒ അബ്‌ദുല്‍ നിസ്സാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എന്‍ രവി, പി സജേഷ്, കെ വി ശ്രീനിവാസന്‍, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

Share This:

Comments

comments