ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ന്‍ യു​വ​തി​യെ ഓ​ഫീ​സി​നു​ള്ളി​ല്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു.

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ന്‍ യു​വ​തി​യെ ഓ​ഫീ​സി​നു​ള്ളി​ല്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു.

0
585
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസുകാരന്‍റെ മകന്‍ യുവതിയെ ഓഫീസിനുള്ളില്‍ ക്രൂരമായി മര്‍ദിച്ചു. ഇയാളുടെ സുഹൃത്ത് സംഭവം ചിത്രീകരിച്ച്‌ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണത്തിനു ഉത്തരവിട്ടു. രോഹിത് സിംഗ് തോമര്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഡല്‍ഹി ഉത്തംനഗറില്‍ ഈ മാസം രണ്ടിനായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ മുടിയില്‍പിടിച്ച്‌ വലിച്ചിഴച്ച ശേഷം തറയില്‍ തള്ളിയിട്ടു രോഹിത് മര്‍ദിക്കുകയായിരുന്നു. താഴെ വീണ പെണ്‍കുട്ടിയെ ഇയാള്‍ തൊഴിക്കുകയും ചവുട്ടുകയും ഇടിക്കുകയും ചെയ്തു. കൈ മുട്ട് ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ ഇടിച്ചത്. ദൃശ്യം ചിത്രീകരിച്ചയാള്‍ മര്‍ദനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഹീനകൃത്യം തുടര്‍ന്നു. ഇയാളില്‍നിന്നും പെണ്‍കുട്ടി പണം കടം വാങ്ങിയിരുന്നെന്നാണ് കരുതുന്നത്.
സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ദിവസം വരെ പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ അക്രമിയുടെ പ്രതിശ്രുത വധുവാണെന്ന് അവകാശപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. രോഹിതുമായുള്ള വിവാഹം ഉപേക്ഷിച്ചെന്നും ഈ പെണ്‍കുട്ടി പറഞ്ഞു.

Share This:

Comments

comments