യുപിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി.

യുപിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി.

0
554
ജോണ്‍സണ്‍ ചെറിയാന്‍.
മുസാഫര്‍നഗര്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. മുസാഫര്‍നഗര്‍ സ്വദേശി വസീം (26) ആണ് ഭാര്യ റൊഷനാരയെ (23) കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്.
ജിംനേഷ്യം നടത്തിവരികയായിരുന്നു വസീം. ഇതിനകത്ത് വെച്ച്‌ റൊഷനാരയെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കുകയായിരുന്നു. ജിംനേഷ്യത്തിന്റെ വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തുകടന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share This:

Comments

comments