ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു; സഭയുടെ നടപടി വിവാദത്തില്‍.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു; സഭയുടെ നടപടി വിവാദത്തില്‍.

0
833
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയ മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയുടെ നീക്കം വിവാദത്തില്‍. മുഖം തിരിച്ചറിയുന്ന വിധത്തില്‍ ചിത്രം നല്‍കിയാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന മുന്നറിയിപ്പോടെയാണ് വാര്‍ത്താക്കുറിപ്പിന്റെ ഭാഗമായി ചിത്രം എത്തിച്ച്‌ നല്‍കിയത്.
കന്യാസ്ത്രീകള്‍ക്കെതിരെ സഭ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒപ്പമാണ് ബിഷപ്പിന്റെ കൂടെ കന്യാസ്ത്രീ ഇരിക്കുന്ന ചിത്രവും പ്രസിദ്ധീകരിച്ചത്. പീഡനക്കേസുകളിലെ ഇരകളെ തിരിച്ചറിയാവുന്ന വിധത്തില്‍ ചിത്രമോ പേരോ പ്രസിദ്ധീകരിക്കരുതെന്ന സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്ബോഴാണ് സഭയുടെ വിവാദ നീക്കം.
ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ കേസുമായി മുന്നോട്ട് വന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. സഭയുമായി ബന്ധമില്ലാത്ത നാല് പേരുടെ സഹായം കന്യാസ്ത്രീകള്‍ക്ക് ലഭിച്ചിരുന്നു. യുക്തിവാദികളുടെ ചിന്തകളും കന്യാസ്ത്രീകളെ സ്വാധീനിച്ചുവെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

Share This:

Comments

comments