താലിബാന്റെ ആക്രമണത്തില്‍ 10 സൈനീകരും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു.

താലിബാന്റെ ആക്രമണത്തില്‍ 10 സൈനീകരും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു.

0
383
ജോണ്‍സണ്‍ ചെറിയാന്‍.
കാബൂള്‍: താലിബാന്റെ ആക്രമണത്തില്‍ 10 സൈനീകരും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. താലിബാന്‍ ഭീകരര്‍ പുഷ്ത റോഡിന്‍ ജില്ലയിലെ സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചതാണ് ആക്രമണമുണ്ടാകാന്‍ കാരണമെന്ന് ഫറാഫ് പ്രവിശ്യയിലെ പ്രൊവിന്‍സ് കൗണ്‍സില്‍ ഫരീദ് ബഖ്തവാര്‍ പറഞ്ഞു.
മൂന്നു മണിക്കൂറുകളോളം നീണ്ടു നിന്ന പോരാട്ടത്തില്‍ 10 സൈനീകര്‍ കൊല്ലപ്പെടുകയും, 3 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം താലിബാനും പൊലീസുകാരും ഉണ്ടായ ആക്രമണത്തില്‍ ഏകദേശം 22 താലിബാന്‍ തീവ്രവാദികളും, 3 പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഫറാ പ്രവിശ്യയിലെ ബാലാ ബലൂക്ക് ജില്ലയിലാണ് ആക്രമണമുണ്ടായത്.

Share This:

Comments

comments