Home News ജമ്മുകാഷ്മീരില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര് മരിച്ചു.
ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കിഷ്ത്‌വാര്‍ ജില്ലയില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ തക്രായിക്കു സമീപം ദന്താരണിലായിരുന്നു അപകടമുണ്ടായത്.
കെഷ്‌വാനില്‍നിന്നും കിഷ്ത്‌വാറിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് 300 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ബസില്‍ 30 പേരാണ് ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ കിഷ്ത്‌വാറിലുണ്ടായ മൂന്നാമത്തെ വലിയ അപകടമാണിത്.
Comments
comments