ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സ്കൂള്‍ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കരകുളം പഞ്ചായത്ത് ഓഫീസിന് സമീപം അമ്മന്‍നഗറില്‍ കോയിക്കല്‍ വീട്ടില്‍ ശശിധരന്‍- ഗിരിജ ദമ്ബതികളുടെ മകന്‍ ശിവകുമാറാണ് (29) മരിച്ചത്. ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം.
ട്രാവന്‍കൂര്‍ മാളിലെ എ.സി മെക്കാനിക്കായ ശിവകുമാര്‍ രാവില വീട്ടില്‍നിന്ന് ബൈക്കില്‍ ജോലിക്ക് വരും വഴിയായിരുന്നു അപകടം. വഴയില ജംഗ്ഷന് സമീപം പുരവൂര്‍കോണത്തേക്കുള്ള റോഡിന് സമീപത്തെ വളവില്‍ ശിവകുമാറിന്റെ ബൈക്കില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന സ്വകാര്യ സ്കൂള്‍ ബസ് ഇടിക്കുകയായിരുന്നു.
റോഡില്‍ തെറിച്ചുവീണ ശിവകുമാറിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്യാംകുമാര്‍ സഹോദരനാണ്.
Comments
comments