
Home News Gulf കുംഭമേള മോടികൂട്ടാന്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു, പ്രതിഷേധം ശക്തം.
ജോണ്‍സണ്‍ ചെറിയാന്‍.
അലഹബാദ്: അലഹബാദിലെ ബന്‍സാല്‍ ചൗരയില്‍ സ്ഥാപിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു. 2019ല്‍ നടക്കാനിരിക്കുന്ന കുംഭമേളയുമായി ബന്ധപ്പെട്ട് നഗരം അലങ്കരിക്കുന്നതിന് വേണ്ടിയാണ് പ്രതിമ നീക്കം ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നെഹ്‌റുവിന്റെ പ്രതിമ നിന്നിരുന്ന അതേ റോഡിലുള്ള ആര്‍.എസ്.എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ പ്രതിമ നീക്കം ചെയ്തിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തി. പ്രതിമ നീക്കം ചെയ്തത് രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് പ്രകടനം നടത്തി. പ്രതിമ നീക്കം ചെയ്യാനെത്തിയ ക്രയിന്‍ തടഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം വളിച്ചു.
അതേസമയം, റോഡിന്റെ മദ്ധ്യഭാഗത്താണ് നെഹ്റുവിന്റെ പ്രതിമ ഇത്രയും കാലം നിന്നതെന്നും എത്രയും പെട്ടെന്ന് അടുത്തുള്ള പാര്‍ക്കിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. അതേസമയം ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ പ്രതിമ എന്തു കൊണ്ട് നീക്കം ചെയ്തില്ലെന്ന പ്രതഷേധക്കാരുടെ ചോദ്യത്തിന് അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല.
Comments
comments