ബെംഗളൂരുവില്‍ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു.

ബെംഗളൂരുവില്‍ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു.

0
406
ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: ബെംഗളൂരുവിലുള്ള മലയാളി യുവതിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മലപ്പുറം സ്വദേശി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം നാട്ടിലേക്ക് മുങ്ങി. പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം നാട്ടിലേക്ക് മുങ്ങിയ വളാഞ്ചേരി സ്വദേശി അജ്മല്‍ ബാബുവിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫേസ്‌ബുക്കിലൂടെയാണു ബെംഗളൂരുവിലുള്ള യുവതിയുമായി ബന്ധം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കി. ഗര്‍ഭിണിയായതോടെ പ്രതി മുങ്ങി. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്.
ഗര്‍ഭിണിയായ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കര്‍ണാടക പൊലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.

Share This:

Comments

comments