ജസ്‌നയെ കണ്ടതായി ഫോണ്‍കോള്‍; പോലീസ് വീണ്ടും ബെംഗളുരുവിലേക്ക്.

ജസ്‌നയെ കണ്ടതായി ഫോണ്‍കോള്‍; പോലീസ് വീണ്ടും ബെംഗളുരുവിലേക്ക്.

0
553
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്ന മരിയയെയുടെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ബെംഗളുരുവിലേക്ക് പോയി.
ഇത് ആറാം തവണയാണ് സംഘം ബെംഗളുരുവിലേക്ക് പോകുന്നത്. നേരത്തെ, ആറോളം സ്ഥലങ്ങളിലെ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചിട്ടും ജസ്നയെപ്പറ്റി സൂചന ലഭിച്ചിരുന്നില്ല.
സൈബര്‍ അന്വേഷണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് തിരുവല്ല ഡിവൈ.എസ്.പി. പറഞ്ഞു. ജസ്നയെ കാണാതായിട്ട് 145 ദിവസം പിന്നിട്ടു. പോലീസ് പലയിടങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണവും വിഫലമായി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബിരുദ വിദ്യാര്‍ഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജസ്നയെ കഴിഞ്ഞ മാര്‍ച്ച്‌ 22-നു രാവിലെയാണു കാണാതായത്.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കു പോകാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ജസ്നയെപ്പറ്റി പിന്നീടു വിവരം ലഭിച്ചിട്ടില്ല. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലുകളും മൗനത്തിലാണ്.

Share This:

Comments

comments