
Home News കാമുകി കൂട്ട ബലാത്സംഗത്തിന് ഇരയാവുന്നതിന് ദൃക്‌സാക്ഷിയാവേണ്ടി വന്ന കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു.
ജോണ്‍സണ്‍ ചെറിയാന്‍.
കോര്‍ബ: കാമുകി കൂട്ട ബലാത്സംഗത്തിന് ഇരയാവുന്നതിന് ദൃക്‌സാക്ഷിയാവേണ്ടി വന്ന കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ചത്തീസ്ഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ ഒന്നിന് നടന്ന സംഭവം പുറത്തറിഞ്ഞിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ കാമുകന്‍ സവന്‍ സായ് ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പെണ്‍കുട്ടി തന്നെ ബലാത്സംഗ വിവരം വെളിപ്പെടുത്തുകയായിരുന്നു. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് സവനെ കണ്ടെത്തിയത്.
സംഭവത്തില്‍ ഇഷ്‌വര്‍ ദാസ് (22), ഖെം കന്‍വാര്‍ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ട ബലാത്സംഗത്തിനും ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂളിന് സമീപം സവനും പെണ്‍കുട്ടിയും ഒരുമിച്ച് നില്‍ക്കുമ്പോള്‍ പ്രതികള്‍ എത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതിന് ശേഷമുള്ള ദിവസം സംഭവങ്ങള്‍ ഗ്രാമത്തിലെ ചിലരോട് പ്രതികള്‍ പറഞ്ഞതായി മനസിലാക്കി സവന്‍ നാണക്കേട് മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Comments
comments