ഹ​രി​യാ​ന​യി​ല്‍‌ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊണ്ട് ​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാക്കി.

ഹ​രി​യാ​ന​യി​ല്‍‌ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊണ്ട് ​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാക്കി.

0
408
ജോണ്‍സണ്‍ ചെറിയാന്‍.
ഗുരുഗ്രാം: ഹരിയാനയില്‍‌ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. സിബിഎസ്‌ഇ പരീക്ഷയില്‍‌ റാങ്ക് കരസ്ഥമാക്കി പ്രസിഡന്‍റില്‍നിന്നും പുരസ്കാരം നേടിയ പത്തൊന്‍പതുകാരിയാണ് പീഡനത്തിന് ഇരയായത്. ബോധരഹിത ആകുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
രേവരിക്കു സമീപം കാറിലെത്തിയ മൂന്നംഗ സംഘം കോച്ചിംഗ് സെന്‍ററിലേക്കുപോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുക‍യായിരുന്നു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ കാറില്‍ വലിച്ചുകയറ്റിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍‌കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയുള്ളവരാണ് പീഡനം നടത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു.
കാറില്‍ തട്ടിക്കൊണ്ടുപോയ യുവാക്കളെ കൂടാതെ വേറെയും ആളുകള്‍ സംഭവസ്ഥലത്തുണ്ടാകുകയും പീഡിപ്പിക്കുകയും ചെയ്തതായി പെണ്‍‌കുട്ടി പരാതിയില്‍ പറ‍യുന്നു. പരാതിയില്‍ കേസെടുക്കാന്‍ പോലീസ് വിസമ്മതിക്കുകയും ഒരു സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്ക് ഓടിക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.

Share This:

Comments

comments