“കവിതമഴ”.. (കവിത)

"കവിതമഴ".. (കവിത)

0
1247

ഡിജിന്‍ കെ ദേവരാജ്.

നിമിഷ പ്രണയമേ
നീലാകാശവനിയിലെ
കവിത മഴയേ
മൗന വർഷമായ്
എന്നിലേക്കൊരുനാൾ
പെയ്തിറങ്ങി നീ

പ്രാണവാത്സല്യമേ
ആത്മാനുരാഗമേ
പെൺമഴയേനീയാം
നറു മഞ്ഞുള്ളികൾ
വാരിപ്പുണർന്നൊരു
കൂടാരംകെട്ടി ഞാൻ

മൗനാനുരാഗത്തിൻ
തീരാ മനോവശ്യമാം
പ്രണയാഗ്നിയിൽ
ജ്വലിച്ചുപെയ്തൊരാ
വിയർപ്പുതുള്ളികൾതൻ
ചൂടേറ്റുറങ്ങവേ

മതിവരാത്തൊരാ
തീവ്രവികാരാഗ്നിയിൽ
തിളച്ചുമറിഞ്ഞു വീണ്ടും
മനമൊന്നായിതാ
പ്രണയവിഹായസ്സിലേ
മഴമേഘങ്ങളായിനാം

പ്രാണവാത്സല്യമേ
പ്രിയപുഷ്പമേ
ആത്മാനുരാഗമാം
മഴവിൽവേരുകൾ തേടി
ഇനിയൊരുമഴയായി
പെയ്തലിയും നാം

Share This:

Comments

comments