പത്തനംതിട്ടയില്‍ മൂന്നു മുതല്‍ ആറുവരെ മിന്നല്‍ ഹര്‍ത്താല്‍.

പത്തനംതിട്ടയില്‍ മൂന്നു മുതല്‍ ആറുവരെ മിന്നല്‍ ഹര്‍ത്താല്‍.

0
385
ജോണ്‍സണ്‍ ചെറിയാന്‍.
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇന്ന് മിന്നല്‍ ഹര്‍ത്താല്‍. മൂന്നു മണി മുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആന്റോ ആന്റണി എംപിയുടെ പിഎയെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ ഓഫീസില്‍ കയറി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മര്‍ദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സനിലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ എസ്‌എഫ്‌ഐ-കെഎസ്യു സംഘര്‍ഷത്തിലുണ്ടായ പോലീസ് നടപടിക്കിടെയാണ് എംപിയുടെ ഓഫീസിലേക്കും അക്രമം ഉണ്ടായത്.
വിദ്യാര്‍ത്ഥികള്‍ എംപിയുടെ ഓഫിസിലേക്കു കയറിയെന്നു പറഞ്ഞെത്തിയ പോലീസ് ഗേറ്റ് ചിവിട്ടി തുറക്കുകയും ഓഫിസിലുണ്ടായിരുന്ന സനിലിനെ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയും ആയിരുന്നെന്ന് ആന്റോ ആന്റണി ആരോപിച്ചു.

Share This:

Comments

comments