Home News സോപോറില്‍ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ സോപോറില്‍ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ സോപോറിലെ അരാംപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ ബാരാമുള്ളയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്തെ ഇപ്പോഴും ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Comments
comments