Home News Kerala നിലമ്പുരില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു.
ജോണ്‍സണ്‍ ചെറിയാന്‍.
നിലമ്പുര്‍: ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് ദമ്പതികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പുരിനടുത്ത് എടക്കര പാലുണ്ടയിലാണ് സംഭവം. ചുങ്കത്തറ സ്വദേശികളായ ജോണ്‍സന്‍ മേസ്ത്രിയും ഭാര്യ ചിന്നമ്മയുമാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പിക്കപ്പ് വാന്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ അല്‍ശിഫ ഹോസ്പിറ്റലില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേശം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Comments
comments