Home Murder വിശന്നുകരഞ്ഞ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തി.
ജോണ്‍സണ്‍ ചെറിയാന്‍.
ധാക്ക: വിശന്നുകരഞ്ഞ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തി. സംഭവുമായി ബന്ധപെട്ടു ശാന്തി(21)യെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് വിശന്നു കരഞ്ഞപ്പോള്‍ ഭര്‍ത്താവ് മുഹമ്മദിനോട് പാല്‍ മേടിക്കാന്‍ ശാന്തി ആവശ്യപ്പെട്ടു. എന്നാല്‍ പൈസ ഇല്ലാത്തതിനാല്‍ അതിനു സാധിച്ചില്ല. കുഞ്ഞ് കരച്ചില്‍ തുടര്‍ന്നതോടെ ഉപ്പ് കഴിപ്പിച്ചു.
കുറച്ച് സമയങ്ങള്‍ക്ക് ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ മുഹമ്മദ് സംഭവം വെളിപ്പെടുത്തുകയും പോലീസില്‍ മൊഴി നല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് ശാന്തി കുറ്റം സമ്മതിച്ചത്.
Comments
comments