
Home News Kerala സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവതിയും കാമുകനും പിടിയില്‍.
ജോണ്‍സണ്‍ ചെറിയാന്‍.
മാവേലിക്കര: സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവതിയും കാമുകനും അറസ്റ്റില്‍. മാന്നാര്‍ എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണു ഭവനില്‍ സുനിത (36),കാമുകന്‍ ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗീസ് (33) എന്നിവരാണ് പിടിയിലായത്. 2018 ജൂണ്‍ മുതല്‍ മാവേലിക്കരയിലും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങി മാല നടന്നുപോകുന്ന യാത്രക്കാരുടെ പൊട്ടിച്ചുവരുന്ന സംഘത്തെ മൂന്ന് മാസം നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് പോലീസ് വലയിലാക്കുന്നത്.
മോഷണ സമയത്ത് ധരിച്ചിരുന്ന അതേ വേഷവിധാനങ്ങളോടെയാണ് പ്രതികളെ പോലീസ് പിടികൂടിയതും. സുനിതയെ ബുധനൂരുള്ള വീട്ടില്‍ നിന്നും ബിജുവിനെ ഹരിപ്പാടുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും മൂന്നു മക്കളുടെ മാതാവുമായ സുനിത ഭര്‍ത്താവ് വിദേശത്ത് ആയിരുന്നപ്പോള്‍ കാമുകന്മാരുടെ കൂടെ ഒളിച്ചോടിയത് സംബന്ധിച്ച് മാന്നാര്‍ സ്‌റ്റേഷനില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
ഒന്നര വര്‍ഷം മുമ്ബാണ് ദുബൈയില്‍ ജോലി ചെയ്തിരുന്ന അവിവാഹിതനായ ബിജുവിനെ ഫേസ് ബുക്ക് വഴി സുനിത പരിചയപ്പെടുന്നത്. തുടര്‍ന്ന് അടുപ്പത്തിലായ ഇവര്‍ ബന്ധം തുടര്‍ന്നു. നാട്ടിലെത്തിയ ബിജു ബുധനൂരിലെത്തി സുനിതയോടൊപ്പം താമസം തുടങ്ങി. എന്നാല്‍ വിവരം ഭര്‍ത്താവ് അറിയുകയും പ്രശ്‌നമാവുകയും ചെയ്തതോടെ കമിതാക്കള്‍ അവിടെ നിന്നും മുങ്ങി വിവിധ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. പിന്നീട് ഉമ്ബര്‍നാട്ടെ വാടക വീട്ടില്‍ താമസിക്കുമ്ബോഴാണ് അമിത സമ്ബാദ്യത്തിനും ആഡംബരത്തിനും വേണ്ടി മാല മോഷണം നടത്താന്‍ തീരുമാനിച്ചത്.
ടിപ്പര്‍ലോറി ഡ്രൈവറായ ബിജു ബുധനൂരിലും ഉമ്ബര്‍നാട്ടും വാടകവീടുകളില്‍ താമസിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്റെ പുലര്‍ച്ചെയുള്ള യാത്രയില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് നിര്‍മ്മാല്യം തൊഴാന്‍ സ്ത്രീകള്‍ നടന്നു വരാറുണ്ടെന്ന് മനസിലാക്കിയാണ് ബിജു സുനിതയുമൊത്ത് മോഷണത്തിനിറങ്ങിയത്. പൊട്ടിച്ചെടുത്ത ആഭരണങ്ങള്‍ താമരക്കുളത്തെയും കരുനാഗപ്പള്ളിയിലെയും സ്വര്‍ണക്കടകളില്‍ വില്‍ക്കുകയായിരുന്നു പതിവ്.
ഒരു മാസത്തിനിടെ രണ്ട് മോഷണങ്ങള്‍ ആണ് കമിതാക്കള്‍ നടത്തിയത്. 2018 ജൂണ്‍ 18ന് വൈകിട്ട് നാലുമണിക്ക് കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിനടുത്ത് റോഡില്‍ കൂടി നടന്നുപോയ യുവതിയുടെ അടുത്ത് സ്‌കൂട്ടര്‍ നിറുത്തി വഴി ചോദിച്ച ഇവര്‍ യുവതിയുടെ രണ്ടര പവന്‍ വരുന്ന താലിമാല തട്ടിപ്പറിച്ചു. മാല നഷ്ടപ്പെട്ട കല്ലിമേല്‍ സ്വദേശിയായ യുവതി മോഷ്ടാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്ബര്‍ 586 എന്ന് പോലീസില്‍ അറിയിച്ചിരുന്നു.
Comments
comments