സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ്.

സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ്.

0
600
ജോണ്‍സണ്‍ ചെറിയാന്‍.
സംസ്ഥാനത്ത് ഇന്നും പെട്രോളിന്‍റെയും ഡീസലിന്‍റേയും വില വര്‍ദ്ധിപ്പിച്ചു.പെട്രോളിന് 13 പൈസയും ഡീസലിന് 11പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ കടന്നു.
തുടര്‍ച്ചയായ 45-ാം ദിവസവും രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റേയും വില വര്‍ദ്ധിപ്പിച്ചു. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെയാണ് കേന്ദ്രം സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ട് പോകുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് 11പൈസയുമാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.32 രൂപയും ഡീസലിന് 78 .25 രൂപയുമാണ് ഇന്നത്തെവില.
നഗരത്തിന് പുരത്ത് പെട്രോളിന്‍റെ വില 85 കടന്നു.കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.99 രൂപയും ഡീസലിന് ഡീസലിന് 76.99 രൂപയുമാണ്.കോഴിക്കോട് പെട്രോളിന് 83.24 രൂപയും ഡീസലിന് 77 .26 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യന്തര വിപണിയില്‍ എണ്ണവില ബാരലിന് 80 രൂപയാണ് എന്നാല്‍ എണ്ണവില ബാരലിന് 140 കടന്നപ്പോള്‍ പോലും ഇത്രയും വില വര്‍ദ്ധിച്ചിട്ടില്ല.പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് രാജ്യത്തെ ജനങ്ങളെ ആകെ ബാധിച്ചിരിക്കയാണ്. കാര്‍ഷികമേഖലയേയും മത്സ്യതൊ‍ഴിലാളികളേയും വല്ലാതെ വലച്ചു. വിപണികളിലേക്ക് പച്ചക്കറികളും മറ്റും എത്തുന്നത് പകുതിയായി കുറഞ്ഞു. എത്തുന്നതിന് അവശ്യവസ്ഥുക്കള്‍ക്ക് ഇരട്ടി വിലകൊടുക്കേണ്ടി വരുന്നു.
അതേസമയം വിലവര്‍ദ്ധിപ്പിക്കുന്നത് ശൗചാലയങ്ങള്‍ പണിയാനും രാജ്യത്തിന്‍റെ വികസനത്തിനും വേണ്ടിയാണെന്ന വിചിത്രവാദം തന്നെയാണ് കേന്ദ്രസര്‍ക്കാരിനും സംസ്ഥാനത്തെ ബി ജെ പിയുടെ സമുന്നതരായ നേതാക്കള്‍ക്കുമുള്ളത്.

Share This:

Comments

comments