Home News Gulf പികെ ബഷീറിന് എതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനം സുപ്രിം കോടതി റദ്ദാക്കി.
ജോണ്സണ് ചെറിയാന്.
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ പി.കെ. ബഷീറിനെതിരായ കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ അനുമതി നല്കിയ മജിസ്ട്രേറ്റ് കോടതി വിധിയും റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ ആകുമോ എന്നതില്‍ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിശോധിക്കണനെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ് ഓഫീസ് ആകേണ്ട ആളല്ല പബ്ലിക് പ്രോസിക്യൂട്ടര്‍. കേസ് തുടരണമെന്നും മജിസ്ട്രേറ്റ് കോടതിയോട് ഉത്തരവിട്ടു. പുസ്തക വിവാദത്തില്‍ ഭീഷണി പ്രസംഗം നടത്തിയ കേസിലാണ് സുപ്രീംകോടതി വിധി.
വി.എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് യൂത്ത് ലീഗ് നടത്തിയ സമരത്തില്‍ അധ്യാപകന് കൊല്ലപ്പെട്ടതാണ് ബഷീറിനെതിരായ കേസിനാധാരമായത്. പിന്നീട് നടന്ന ഒരു പൊതുയോഗത്തിലാണ് ബഷീര്‍ ഭീഷണി മുഴക്കിയത്.
Comments
comments