അ​ഞ്ച് പേ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ അ​ക്ര​മി ജീ​വ​നൊ​ടു​ക്കി.

0
223
ജോണ്‍സണ്‍ ചെറിയാന്‍.
കാലിഫോര്‍ണിയ: അഞ്ച് പേരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കാലിഫോര്‍ണിയയില്‍ അക്രമി ജീവനൊടുക്കി. തന്‍റെ ഭാര്യയെ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയശേഷം അക്രമി സ്വയം നിറയൊഴിക്കുകയായിരുന്നു.
കാലിഫോര്‍ണിയായിലെ ബാക്കര്‍ഫില്‍ഡിലെ ട്രക്കിംഗ് കന്പനിയില്‍ ഭാര്യയുമായി എത്തിയ അക്രമി ഇവിടെവച്ച്‌ ഭാര്യ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു ജീവനക്കാരനെയും വധിച്ചു. ഇവിടെനിന്നും രക്ഷപ്പെടാന്‍ശ്രമിച്ച അക്രമിയെ പിന്തുടര്‍ന്ന കന്പനിയിലെ മറ്റൊരു ജീവനക്കാരെനെയും ഇയാള്‍ വധിച്ചു.
രണ്ട് പേരെ പിന്നീട് വസതിയില്‍വച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇവിടെനിന്നും രക്ഷപ്പെട്ട ഇയാള്‍ പിന്നീട് സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തിവരികയാണ്. അക്രമിക്ക് ഭീകരബന്ധം ഇല്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Share This:

Comments

comments