
Home News Kerala കഞ്ചാവ് വില്‍പ്പന നടത്തിയതിനു പ്രതിക്ക് 10,000 രൂപ പിഴ ശിക്ഷ.
ജോണ്‍സണ്‍ ചെറിയാന്‍.
കാഞ്ഞങ്ങാട്: കഞ്ചാവ് കൈവശം വെച്ച സംഭവത്തില്‍ എക്സൈസ് അധികൃതര്‍ പിടികൂടിയ യുവാവിനെ കോടതി ശിക്ഷിച്ചു. ബങ്കളം കല്ലായി റോഡിലെ കെ അബ്ദുര്‍ റഹ് മാനെ (50)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് ഒന്ന് 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. 2017 ഡിസംബര്‍ 23ന് ബങ്കളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സംശയ സാഹചര്യത്തില്‍ കണ്ട അബ്ദുര്‍ റഹ് മാനെ ഹൊസ്ദുര്‍ഗ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എ പവിത്രനും സംഘവുമാണ് പിടികൂടിയത്.
ബങ്കളവും പരിസരത്തും കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്സൈസ് അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമ്ബോഴാണ് അബ്ദുര്‍ റഹ് മാന്‍ പിടിയിലായത്. ഏജന്റ് മുഖാന്തരം കഞ്ചാവ് എത്തിച്ച് ആവശ്യക്കാര്‍ക്ക് കൊടുക്കുവാന്‍ ചില യുവാക്കളാണ് പ്രവര്‍ത്തിക്കുന്നത്. മംഗളൂരുവില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗം കാഞ്ഞങ്ങാട്ടേക്ക് എത്തിക്കുന്ന കഞ്ചാവ് മലയോര മേഖലകളിലും വില്‍പ്പന നടത്താന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments
comments