
Home News Gulf ഹൈദരാബാദില്‍ നാലുവയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് പൊള്ളലേല്‍പ്പിച്ചു.
ജോണ്സണ് ചെറിയാന്.
ഹൈദരാബാദ്: നാലുവയസുകാരിയെ ക്രൂരമായി പൊള്ളിച്ച് അമ്മയുടേയും കാമുകന്റേയും ക്രൂരത. ഹൈദരാബാദിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ഇരുപത്തിയഞ്ചുകാരിയായ കുട്ടിയുടെ മാതാവ് ഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പമായിരുന്നു താമസം.കുട്ടിയും ഇവരുടെ കൂടെയായിരുന്നു. ഇവര്‍ക്കിടയില്‍ കലഹം ഉണ്ടാകുമ്ബോള്‍ ദേഷ്യം തീര്‍ക്കാന്‍ ഇരുവരും കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. സംഭവദിവസവും വഴക്കിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദിച്ചു.
ഇതിനിടെ ഇരുമ്ബ് സ്പൂണ്‍ ചൂടാക്കി അമ്മയുടെ കാമുകന് കുട്ടിയെ പൊള്ളിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ പ്രാദേശികനേതാവിനെ വിവരമറിയിച്ചത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സാമൂഹ്യപ്രവര്ത്തകരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഞാന്‍ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അച്ഛനെന്നെ പൊള്ളിച്ചെന്നാണ് കുട്ടി നിറകണ്ണുകളോടെ സാമൂഹിക പ്രവര്‍ത്തകരോട് പറഞ്ഞത്. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് എത്തി മാതാവിനും കാമുകനും എതിര നിയമനടപടി സ്വീകിരക്കുകായിരുന്നു. കുട്ടിയെ കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
Comments
comments