ജോര്‍ജ് പി. ചാക്കോ (ജോര്‍ജുകുട്ടി, 73) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

ജോര്‍ജ് പി. ചാക്കോ (ജോര്‍ജുകുട്ടി, 73) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

0
686
ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക്: റാന്നി, മക്കപ്പുഴ പുലിക്കൊഴുപ്പില്‍ കുടുംബാംഗം ജോര്‍ജ് പി ചാക്കോ (ജോര്‍ജുകുട്ടി, 73) സെപ്റ്റംബര്‍ എട്ടാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതനായി. പതിനൊന്നാം തീയതി ചൊവ്വാഴ്ച പൊതുദര്‍ശനവും ബുധനാഴ്ച സംസ്കാരവും നടക്കും. തിരുവല്ല മേപ്രാല്‍ കട്ടത്തറ കുടുംബാംഗം ഏലിയാമ്മ ജോര്‍ജ് (കുഞ്ഞുമോള്‍, റിട്ടയേര്‍ഡ് നഴ്‌സ് Wyckoff Hospital) ആണു പരേതന്റെ ഭാര്യ. ഡോ. ജെറി ജോര്‍ജ് (സ്റ്റോണിബ്രൂക്ക് ഹോസ്പിറ്റല്‍, ലോംഗ് ഐലന്റ്) ഏക പുത്രനും, ജിന്‍സി ജെറി ജാമാതാവുമാണ്. കെയില, നോവ എന്നിവരാണ് കൊച്ചുമക്കള്‍.
സെപ്റ്റംബര്‍ 11-നു ചൊവ്വാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ ക്വീന്‍സിലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. 12-നു ബുധനാഴ്ച രാവിലെ 8.30-നു ദേവാലയത്തില്‍ വച്ചു മരണാനന്തര ശുശ്രൂഷകളും തുടര്‍ന്നു ലിന്റന്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും.
പരേതനായ പി.സി മാത്യു, ഏലിയാമ്മ വര്‍ഗീസ് (മക്കപ്പുഴ), തങ്കമ്മ ജോര്‍ജ് (മക്കപ്പുഴ), പൊന്നമ്മ കുര്യന്‍ (ബ്ലൂംഫീല്‍ഡ്, ന്യൂജേഴ്‌സി), ശോശാമ്മ ഏബ്രഹാം (മക്കപ്പുഴ), ഫിലിപ്പോസ് ചാക്കോ (ക്വീന്‍സ്, ന്യൂയോര്‍ക്ക്), വര്‍ഗീസ് ചാക്കോ (റോക്ക്‌ലാന്റ്, ന്യൂയോര്‍ക്ക്), തോമസ് ചാക്കോ (ക്വീന്‍സ്, ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതന്റെ സഹോദരീ സഹോദരങ്ങളാണ്.
ഈപ്പന്‍ കെ. ജോര്‍ജ് (ക്വീന്‍സ്, ന്യൂയോര്‍ക്ക്), ലീലാമ്മ ഉമ്മന്‍ (ലോംഗ് ഐലന്റ്) എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്. ബന്ധുക്കളും സുഹൃത്തുക്കളും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഈപ്പന്‍ കെ. ജോര്‍ജ് (718 753 4772). ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

Share This:

Comments

comments