മതം മാറ്റമല്ല മനം മാറ്റമാണാവശ്യം: പോള്‍ വിജയന്‍ .

മതം മാറ്റമല്ല മനം മാറ്റമാണാവശ്യം: പോള്‍ വിജയന്‍ .

0
1115
 പി.പി. ചെറിയാന്‍.
ഡാളസ്: നശ്വരമായ ലോകസുഖങ്ങള്‍ തേടി വിശാലമായ പാതയിലൂടെ അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യനെ ചില പ്രത്യേക വിശ്വാസങ്ങള്‍ അടിച്ചേല്പിച്ചു മതം മാറ്റിയെടുക്കുന്നതിനല്ല മറിച്ച് ആടിയുലഞ്ഞ, അസ്ഥിരമായ മനസ്സിനെ മാറ്റിയെടുക്കുന്നതിനുള്ള തീവ്രമായ ശ്രമമാണ് മതനേതാക്കന്മാരും, മതപ്രചാരകരും ഏറ്റെടുക്കേണ്ടതെന്ന് മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം സജീവ പ്രവര്‍ത്തകനും, സുവിശേഷകനുമായ പോള്‍ വിജയന്‍ പറഞ്ഞു.
മാര്‍ത്തോമ സേവികാസംഘവാരാചരണ സമാപന ദിനമായ സെപ്റ്റംബര്‍ 9 ഞായറാഴ്ച ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ വിശുദ്ധകുര്‍ബാന മദ്ധ്യേസ്വ ജീവിതാനുഭവങ്ങള്‍ പങ്കിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭവനത്തിലെ വിളക്കാണ് കുടുംബിനിയെന്നും, അന്ധകാരത്തിനൂടെ സഞ്ചരിക്കുന്നവരെ സത്യ പ്രകാശത്തിലേക്ക് നയികേകണ്ട ഉത്തരവാദിത്വം പ്രത്യേകിച്ചു സ്ത്രീകളില്‍ നിക്ഷിപ്തമാണെന്നും പോള്‍ വിജയന്‍ പറഞ്ഞു.
സെന്റ് പോള്‍സ് ഇടവക സന്ദര്‍ശിക്കാനെത്തിയ പോള്‍ വിജയനെ ഇടവകവികാരി റവ.മാത്യു ജോസഫ് അച്ചന്‍ പരിചയപ്പെടുത്തി.
സെവികാ സംഘവാര സമാപനദിനത്തില്‍ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ഇടവകകളില്‍ സ്ത്രീകളാണ് വിവധ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചത്. സെന്റ്‌പോള്‍സില്‍ വചന ശുശ്രൂഷ സാറാ ചെറിയന്‍ നിര്‍വഹിച്ചു. ദൈവിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് സ്ത്രീകളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് സാറടീച്ചര്‍ പറഞ്ഞു. സേവികാസംഘത്തിന്റെ വളര്‍ച്ചക്കും, പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീകള്‍ താല്പര്യത്തോടെ മുന്നോട്ടുവരണമെന്നു ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.2

Share This:

Comments

comments