Home News Kerala എ കെ ഗോപാലനെ അധിക്ഷേപിച്ച സംഭവം; വി ടി ബല്‍റാം മാപ്പ് പറഞ്ഞു.
ജോണ്‍സണ്‍ ചെറിയാന്‍.
പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെ കമ്മ്യുണിസ്റ്റ് നേതാവായ എ കെ ഗോപാലനെ അധിക്ഷേപിച്ച ത്രിത്തല കോണ്‍ഗ്രസ് എം എല്‍ എയായ വി ടി ബല്‍റാം മാപ്പ് [പറഞ്ഞു. എ കെ ഗോപാലനെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങളാണ് എം എല്‍ എയെ തേടിയെത്തിയത്. തുടര്‍ന്നാണ് വി ടി ബല്‍റാമിന്റെ മാപ്പ് പറച്ചില്‍. മാപ്പ് പറഞ്ഞ എം എല്‍ എ ലൈംഗികാരോപണത്തിന്റെ നിഴലില്‍ പി കെ ശശിയേയും പാര്‍ട്ടിയെയും പരിഹസിക്കുകയും ചെയ്തു. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി പാര്‍ട്ടിയെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കണക്കിന് പരിഹസിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകള്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പരാമര്‍ശിച്ചു.
Comments
comments