പെണ്‍കുട്ടിയോട് സംസാരിച്ചതിന് പതിനാറുകാരനെ മര്‍ദ്ദിച്ച്‌ കൊന്നു.

പെണ്‍കുട്ടിയോട് സംസാരിച്ചതിന് പതിനാറുകാരനെ മര്‍ദ്ദിച്ച്‌ കൊന്നു.

0
931
ജോണ്‍സണ്‍ ചെറിയാന്‍.
കാണ്‍പൂര്‍: പെണ്‍കുട്ടിയോട് സംസാരിച്ചതിന് പതിനാറുകാരനെ കാമുകനും സംഘവും മര്‍ദ്ദിച്ച്‌ കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കിത്വായി നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. സമീപ ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയോട് സംസാരിച്ച്‌ നില്‍ക്കുകയായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടി. ഈ സമയം അതുവഴി വന്ന പെണ്‍കുട്ടിയുടെ കാമുകനും സംഘവും ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കാമുകിയോട് സംസാരിക്കരുതെന്ന് നേരത്ത വിദ്യാര്‍ഥിക്ക് ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ലംഘിച്ച്‌ വിദ്യാര്‍ഥി പെണ്‍കുട്ടിയോട് സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായത്. പരിക്കേറ്റ വിദ്യാര്‍ഥിയെ അടുത്തുളള ലാലാ ലജ്പത് റായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share This:

Comments

comments