“ഹരിത വിലാപം”. (കവിത)

"ഹരിത വിലാപം". (കവിത)

0
261

സ്മിത അനില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലേറെയായി സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുന്നു ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയാണ് കഥയും കവിതയും എഴുതാന്‍ ശ്രമിക്കുന്ന സ്മിത ആതുര സേവനരംഗത്ത് നേഴ്സ് ആയി ജോലി ചെയ്യുന്നു.ഭര്‍ത്താവ് അനില്‍ , മക്കള്‍ നിവദ്യ, അനന്തു.

സ്മിത അനില്‍. 

കൈരളി പുണ്യമേ, നിൻമക്കളിന്നിതാ-
കൈവരിച്ചീടുന്നൊരതിജീവനം
കൈവല്യമായ നിൻ ശ്രേയസ്കാക്കുവാൻ
കൈകോർത്ത് തളരാതെ മുന്നേറുന്നു..

പച്ചപുതച്ച നിൻ കാനന കന്യയെ-
പിച്ചിച്ചീന്തിയവർ നഗ്നയാക്കി.
സ്വച്ഛമൊഴുകുമാ നിളതൻ കൊലുസ്സിന്റെ
ഒച്ച നിലച്ചു നിശബ്‌ദയാക്കി..

വഞ്ചനത്തോലിട്ട കാമത്തിൻ ചെന്നായ്ക്കൾ
പിഞ്ച് കുഞ്ഞുങ്ങളെ വേട്ടയാടി
നെഞ്ച് പിളർത്തിയും ചോരയൊഴുക്കിയും-
ഇഞ്ചിഞ്ചായ് കൊന്ന് കുഴിച്ചുമൂടി..

നീതീയില്ലാതെയായി ന്യായമില്ലാതെയായ്-
നിയതിയില്ലാതെയായ് നിൻ മക്കളിൽ
നിത്യവും കേൾക്കുന്നകേൾവിക്ക് മുൻപാകെ-
നിരാലംബയായ് നീ പകച്ചു നിന്നു.

മാനവജാതികളോരോ പ്രവൃത്തിയിൽ-
മാലിന്യമാക്കി നിൻ സംസ്കാരങ്ങൾ
മാപ്പ് തന്നീടുക മലയാളഭൂമി നീ-
മാതൃസ്നേഹത്തിൽ മറന്നീടുക..

Share This:

Comments

comments