മമ്മൂട്ടിക്ക് 67-ാം പിറന്നാള്‍; പാതിരാത്രിയില്‍ പിറന്നാള്‍ ആശംസയുമായി ആരാധകര്‍ വീട്ടിലെത്തി.

മമ്മൂട്ടിക്ക് 67-ാം പിറന്നാള്‍; പാതിരാത്രിയില്‍ പിറന്നാള്‍ ആശംസയുമായി ആരാധകര്‍ വീട്ടിലെത്തി.

0
692
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:  മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് 67ാം പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് വ്യാഴാഴ്ച പാതിരാത്രിയോടെ തന്നെ എത്തുകയുണ്ടായി. പാതിരാത്രി വീടിന് പുറത്ത് ആശംസകളുമായി എത്തിയ തന്റെ ആരാധകരെ മമ്മൂട്ടി കാണുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബ് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
കാറില്‍ നിന്ന് വീടിനുള്ളിലേക്ക് കയറാന്‍ ഒരുങ്ങുമ്ബോഴാണ് ആരാധകര്‍ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ മമ്മൂട്ടി വീടിന് പുറത്തേക്ക് എത്തി, കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.
പിന്നീട് അല്പസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി. ആരാധകര്‍ക്കായി ദുല്‍ഖര്‍ കേക്ക് വിതരണം ചെയ്തു.

Share This:

Comments

comments