കണ്ണൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.

കണ്ണൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.

0
764
ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: കണ്ണൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ണപുരം ചെറുകുന്ന് വെള്ളറങ്ങലില്‍ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ ഓവുചാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ തലശേരി ഇല്ലിക്കുന്ന് ഷാജിറ മന്‍സിലില്‍ റഫീഖിന്റെ മകന്‍ റസ്മില്‍ (28) ആണ് മരിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഇല്ലിക്കുന്നിലെ സജീറി(23)ന് പരിക്കേല്‍ക്കുകയും ചെയ്തു.
പുലര്‍ച്ചെ 5.15 ഓടെയായിരുന്നു അപകടം. പയ്യന്നൂരിലെ ഗൃഹപ്രവേശനം നടക്കുന്ന പുതിയ വീടിന്റെ പണികഴിഞ്ഞ് തലശേരിയിലേക്ക് വരികയായിരുന്നു. നിയന്ത്രണംവിട്ടു മറിഞ്ഞ സ്‌കൂട്ടര്‍ നിരങ്ങി ഓവുചാലിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തലശേരി ഗ്രേറ്റ് ബില്‍ഡേഴ്‌സിലെ ജീവനക്കാരാണ് ഇരുവരും.

Share This:

Comments

comments