പ്രമുഖ ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്നോള്‍ഡ്സ് അന്തരിച്ചു.

പ്രമുഖ ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്നോള്‍ഡ്സ് അന്തരിച്ചു.

0
407
ജോണ്‍സണ്‍ ചെറിയാന്‍.
പ്രമുഖ ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്നോള്‍ഡ്സ് അന്തരിച്ചു ഹൃദയാഘാതത്തെ തുടര്‍ന്ന് ഫ്ലോറിദയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരു കാലത്ത് ഹോളിവുഡ് സിനിമലോകത്തെയും ആരാധകരെയും ത്രസിപ്പിച്ച യൌവ്വനമായിരുന്നു ബര്‍ട്ട് റെയ്നോള്‍ഡ്സ്. ഒരു മികച്ച ഫുഡ്ബോള്‍ താരമാവാന്‍ ആഗ്രഹിച്ച റെയ്നോള്‍ഡ്സ് തനിക്കു പറ്റിയ ഒരു പരിക്കിനെ തുടര്‍ന്ന് ഫുട്ബോളിനോട് വിടപറയേണ്ടി വന്നു.
പിന്നീടാണ് ബര്‍ട്ട് ഹോളിവുഡിലേക്ക് എത്തിച്ചേരുന്നത്. സ്വതസിദ്ധമായ അഭിനയ പാടവംകൊണ്ട് ഹോളിവുഡ് സിനിമ ലോകത്തെ ബര്‍ട്ട് വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. 1950കളില്‍ തന്നെ അഭിനയം ആരംഭിച്ചിരുന്നെങ്കിലും 72ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഹൊളിവുഡിന്റെ താര പരിവേഷത്തിലേക്ക് ബര്‍ട്ട് ഉയരുന്നത്.
ഉയര്‍ച്ച താഴ്ചകളോടു കൂടിയതായിരുന്നു താരത്തിന്റെ കരിയര്‍. 1977 ന്‍ പുറത്തിറങ്ങിയ ചിത്രം സ്മോക്കി ആന്റ് ബാന്‍ഡിറ്റ് ഹോളിവുഡിലെ അന്നത്തെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു. ഒരുകാലത്ത് സാമ്ബത്തികമായി തകര്‍ന്നടിഞ്ഞ താരം 1997ല്‍ പുറത്തിറങ്ങിയ ബൂഗി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചെത്തി ഹോളിവുഡ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു.
വിവാദങ്ങളുടെ തോഴന്‍ കൂടിയായിരുന്നു റെയ്നോള്‍ഡ്സ്. പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ കൊസ്മോപൊളിറ്റന്‍ മാഗസിനില്‍ നഗ്നനായി എത്തിയും. ഇഷ്ടം പോലെ കാമുകിമാരെ മാറ്റിയും വിവാദങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ താരം കണക്കിലെടുത്തിരുന്നില്ല.

Share This:

Comments

comments