
Home America ദുബായില്‍ നിന്നും ജെ.എഫ്.കെയില്‍ എത്തിയ യാത്രക്കാര്‍ക്ക് ഇന്‍ഫ്‌ളുവെന്‍സയെന്ന് .
പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ 5 ബുധനാഴ്ച 9.30 ന് ദുബായിയില്‍ നിന്നും 500 യാത്രക്കാരേയും വഹിച്ച് വാഷിംഗ്ടണ്‍ ജെ എഫ് കെയില്‍ എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ നൂറ്റി ആറില്‍ പരം പേര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തിയത് ഇന്‍ഫഌവന്‍സയായിരിക്കാമെന്നാണ് പ്രഥമ നിഗമനമെന്ന് ന്യൂയോര്‍ക്ക് സിറ്റി ആക്റ്റിങ്ങ് ഹെല്‍ത്ത് കമ്മിഷണര്‍ ഡോ. ഒക്‌സിറിസ് ബാര്‍ബോട്ട് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
എല്ലാ യാത്രക്കാരേയും സൂക്ഷ്മമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ പറഞ്ഞു. 2012 ല്‍ ആദ്യമായി കണ്ടെത്തിയ മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രോം (ങലൃ)െ എന്ന വൈറല്‍ റസ്പിറേറ്ററി അസുഖമാണോ എന്ന് പരിശോധിച്ചു വരികയാണ്.
ദുബായ് വിമാനത്താവളത്തില്‍ വെച്ചു തന്നെ യാത്രക്കാര്‍ക്ക് അസുഖലക്ഷണം പ്രകടമായതായി യാത്രക്കാര്‍ തന്നെ പറയുന്നു. പനിയും കഠിന ശ്വാസ തടസ്സവും ചുമയും അനുഭവപ്പെട്ട പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദുബായില്‍ നിന്നും എത്തിയ വിമാനം പ്രത്യേക സ്ഥലത്തു ലാന്റ് ചെയ്തതോടെ മെഡിക്കല്‍ ടീം എത്തി എല്ലാ യാത്രക്കാരേയും വിദഗ്ദ പരിശോധനക്ക് വിധേയരാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് എമിറേറ്റ്‌സ് അധികൃതരും സിഡിസിയും അന്വേഷണം ആരംഭിച്ചു.
Comments
comments