ജപ്പാനില്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും പത്തുപേര്‍ മരിച്ചു.

ജപ്പാനില്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും പത്തുപേര്‍ മരിച്ചു.

0
767
ജോണ്‍സണ്‍ ചെറിയാന്‍.
ജപ്പാനില്‍ ഉണ്ടായ ശക്തമായ ജെബി കൊടുങ്കാറ്റിലും പേമാരിയിലും പത്തുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവിടെ മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശക്തമായ തിരമാലകള്‍ക്കും മണ്ണിടിച്ചിലിനും പേമാരിക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. 1993 നു ശേഷം ജപ്പാനിലുണ്ടാകുന്ന അതിശക്തമായ കൊടുങ്കാറ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

Share This:

Comments

comments