ശ്രീകുമാർബാബു ഉണ്ണിത്താൻ.
കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്കാരിക ഉത്സവമായ ഓണം 2025 ആഘോഷിക്കാൻ മലയാളി സമൂഹം ഒത്തുചേരുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (MANJ) ഉം കേരള കൾച്ചറൽ ഫോറവും (KCF) സംയുക്തമായി സംഘടിപ്പിക്കുന്ന...
ഫിലിപ്പോസ് ഫിലിപ്പ്.
എൻജിനീയറിങ് പഠനം ആഗ്രഹിക്കുന്ന ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോകവെല്ലുവിളികൾ എങ്ങനെ അഭിമുഖീകരിക്കാം എന്ന് മനസിലാക്കുന്നതിന് വേണ്ടി കീനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മർ റിസേർച്ച് പ്രോജക്ട്സിന്റെ പ്രസന്റേഷനും ഒക്ടോബർ 18-ാം തീയതി...
ജാബിർ ഇരുമ്പുഴി.
വിദ്യാലയങ്ങളിൽ ആഘോഷവേളകളിൽ കുട്ടികൾക്ക് ഇഷ്ടമുള്ള നിറമുള്ള വസ്ത്രങ്ങൾ (കളർ ഡ്രസ്സ്) ധരിക്കാൻ അനുവാദം നൽകുമ്പോൾ,ഒരു ദിവസം യൂണിഫോമിൽ നിന്ന് മാറി സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുമ്പോൾ കുട്ടികൾക്ക് സന്തോഷം ലഭിക്കുമെങ്കിലും,ഗുണത്തേക്കാളേറെ ദോഷങ്ങളാണ്.
അധ്യാപകരെ...
സിജു വി ജോർജ്.
മെസ്ക്വിറ്റ്(ഡാളസ്): മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ സൗജന്യ Lyft യാത്രാസൗകര്യം നൽകാനൊരുങ്ങി മെസ്ക്വിറ്റ് പോലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ വീട്ടിലെത്തിക്കാൻ സഹായിക്കുന്നതിനായി പുതിയൊരു പദ്ധതിക്ക് മെസ്ക്വിറ്റ് പോലീസും അസോസിയേഷനും ചേർന്ന് തുടക്കം കുറിച്ചു.
മദ്യപിച്ച്...
പി പി ചെറിയാൻ.
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം – 2025, സെപ്റ്റംബർ 6-ന് രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ വെച്ച് (MGM Hall) വെച്ച്...
പി പി ചെറിയാൻ.
വാഷിംഗ്ടൺ: യുഎസിലേക്ക് പ്രവേശിക്കാൻ സാധുവായ വിസയുള്ള 55 ദശലക്ഷത്തിലധികം വിദേശികളുടെ രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വീണ്ടും പരിശോധിക്കുന്നു. കുടിയേറ്റ നിയമങ്ങളുടെ ലംഘനങ്ങളോ വിസ റദ്ദാക്കാൻ സാധ്യതയുള്ള വിഷയങ്ങളോ ഉണ്ടോയെന്ന്...
പി പി ചെറിയാൻ.
വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. 2025 ജനുവരിക്കും ജൂണിനും ഇടയിൽ വിദേശ ജനസംഖ്യയിൽ 15 ലക്ഷത്തോളം പേരുടെ കുറവുണ്ടായതായി പ്യൂ റിസർച്ച്...
ജാബിർ ഇരുമ്പുഴി.
വിദ്യാലയങ്ങളിൽ ആഘോഷവേളകളിൽ കുട്ടികൾക്ക് ഇഷ്ടമുള്ള നിറമുള്ള വസ്ത്രങ്ങൾ (കളർ ഡ്രസ്സ്) ധരിക്കാൻ അനുവാദം നൽകുമ്പോൾ,ഒരു ദിവസം യൂണിഫോമിൽ നിന്ന് മാറി സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുമ്പോൾ കുട്ടികൾക്ക് സന്തോഷം ലഭിക്കുമെങ്കിലും,ഗുണത്തേക്കാളേറെ ദോഷങ്ങളാണ്.
അധ്യാപകരെ...
സുമോദ് തോമസ്.
ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ഘടകം സംഘടിപ്പിച്ച 79 -ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ, പ്രശസ്ത മലയാളം പിന്നണി ഗായകൻ പന്തളം ബാലൻ, സുനീഷ് വാരനാട്, അറ്റോർണി ജോസ് കുന്നേൽ എന്നിവർക്കു ആദരവ് അർപ്പിക്കുകയുണ്ടായി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ. ഈപ്പൻ ഡാനിയേൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിക്കു പൊന്നാട അണിയിക്കുകയും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ ഫലകം സമ്മാനിക്കുകയും ചെയ്തു.
കേരള രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ 2019 മുതൽ കാസർഗോഡ് എംപിയാണ്. കെപിസിസി സെക്രട്ടറിയായും കെപിസിസി വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ എതിരാളിയെ 40438 വോട്ടിന് പരാജയപ്പെടുത്തി കാസർഗോഡ് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2024-ലാകട്ടെ 1,01,523 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് വിജയം കൈവരിച്ചത്.പൊതുസംവാദങ്ങളിലും ടെലിവിഷൻ സംവാദങ്ങളിലും കുറിക്ക് കൊള്ളുന്ന മറുപടിയും മൂർച്ചയുള്ള പ്രതികരണങ്ങളുമായി ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് രാജ്മോഹൻ ഉണ്ണിത്താൻ.
നിരവധി മലയാള സിനിമകളിൽ പിന്നണി ഗാനം ആലപിച്ചിട്ടുള്ള പന്തളം ബാലൻ ദേവരാജൻ മാസ്റ്റർ അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്‌ക്കാരം, വയലാർ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് എന്നിവക്ക് പുറമെ എണ്ണായിരം ഗാനമേള വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരവും നേടിയിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയക്കുവേണ്ടി ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ ശ്രീ പന്തളം ബാലന് പൊന്നാട അണിയിക്കുകയും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഫലകം സമ്മാനിക്കുകയും ചെയ്തു.
കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ് സുനീഷ് വാരനാട്. ഗോഡ് ഫാദർ, റാംജി റാവ് സ്പീകിംഗ് പോലെ നിരവധി സിനിമകളിലും, ബഡായി ബംഗ്ലാവ്, പൊളിട്രിക്‌സ് ഉൾപ്പെടെയുള്ള നിരവധി ടെലിവിഷൻ ഷോകളിൽ സ്ക്രിപ്റ്റ് റൈറ്റർ ആയും ശോഭിച്ചിട്ടുള്ള അദ്ദേഹം മികച്ച സ്റ്റാൻഡ് അപ്പ് കോമേഡിയനായി ജനപ്രീതി നേടിയിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയക്കുവേണ്ടിവൈസ് പ്രെസിഡൻറ്റ് കുരിയൻ രാജൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു.
പെൺസിൽവാനിയയിലെ പ്രശസ്ത അറ്റോർണി ആയ ജോസ് കുന്നേൽ മികച്ച അഭിഭാഷകനും നിരവിധി പ്രസ്ഥാനങ്ങളുടെ സപ്പോർട്ടറും ആണ്. ഫിലിപ്പോസ് ചെറിയാൻ അദ്ദേഹത്തിനുവേണ്ടി ഫലകം ഏറ്റു വാങ്ങി.
പരിപാടിയോടനുബന്ധിച്ചു പൊതുജനങ്ങൾക്ക് വേണ്ടി നടന്ന നറുക്കെടുപ്പിൽ സമ്മാനങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി വിതരണം ചെയ്തു. ഒന്നാം സമ്മാനമായി ഗ്ലോബൽ ട്രാവൽസ് സ്പോൺസർ ചെയ്ത ഇന്ത്യയിലേക്കുള്ള എയർ ടിക്കറ്റ് വറുഗീസ് ഇലഞ്ഞിമറ്റത്തിനു ലഭിച്ചു. പെപ്പെർ പാലസ് സ്പോസർ ചെയ്ത രണ്ടാം സമ്മാനം നൈനാൻ മത്തായിക്കും, അലക്സ് തോമസ് ന്യൂയോർക് ലൈഫ് സ്പോൺസർ ചെയ്ത മൂന്നാം സമ്മാനം മനോജ് ലാമണ്ണിലിനുമാണ് ലഭിച്ചത്.
ജോയ്‌സ് വര്ഗീസ് കാനഡ.
അനന്തമായ ആകാശത്തിനും നിയതമായ ഭൂമിക്കുമിടയിൽ സുശീലയും ഓണത്തിരക്കുകളിൽ ഓടി നടന്നു. സ്പന്ദിക്കുന്ന ജീവബിന്ദുക്കളിലെല്ലാം ഓണം എന്ന മന്ത്രം മാത്രം തുടിച്ചു.
കർക്കിട മഴയിൽ പൊടിച്ച പുല്ലു ചെത്തിക്കോരി പഴയ തറവാടിന്റെ മുറ്റത്തിന്റെ...