Saturday, December 27, 2025

Yearly Archives: 0

ഡമ്പ്‌സ്റ്ററിൽ ഉപേക്ഷിച്ച സ്യൂട്ട്‌കെയ്‌സിൽ ഒരു കുഞ്ഞിന്റെ മൃതദേഹം. സംഭവത്തിൽ ഒരു സ്ത്രീക്കെതിരെ ക്യാപിറ്റൽ കൊലപാതക കുറ്റം ചുമത്തി.

പി പി ചെറിയാൻ. ഡാളസ് :ഡമ്പ്‌സ്റ്ററിൽ ഉപേക്ഷിച്ച സ്യൂട്ട്‌കെയ്‌സിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ തിങ്കളാഴ്ച, ഫോർട്ട് വർത്ത് പോലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചു, ജയിൽ രേഖകളിൽ 36 വയസ്സുള്ള...

കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷൻ ഡയറക്ടർ ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ പ്രതിനിധികൾ ചുമതലയേറ്റു .

കിരണ്‍ ജോസഫ്‌. കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷൻ ഡയറക്ടർ ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2025- 2027 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ പുതിയ പ്രതിനിധികൾ ചുമതലയേറ്റു ചെറിയാൻ മാത്യു (ട്രസ്റ്റി), ജോസഫ് സെബാസ്റ്റിയൻ (ട്രസ്റ്റി),...

ഡാലസ് മലയാളി അസോസിയേഷൻ ഏലിക്കുട്ടി ഫ്രാൻസിസിനെ ആദരിക്കുന്നു .

ബിനോയി സെബാസ്റ്റ്യൻ. ഡാലസ്∙ ടെക്സസിലെ ആദ്യകാല മലയാളിയും ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷന്റെ സ്ഥാപക നേതാവുമായ ഏലിക്കുട്ടി ഫ്രാൻസിസിനെ ഡാലസ് മലയാളി അസോസിയേഷൻ ആദരിക്കുന്നു. കൊപ്പേൽ സെന്റ് അൽഫോൺസാ ചർച്ച് ഓഡിറ്റോറിയത്തിൽ 30ന് രാവിലെ...

ടാലന്റ് പബ്ലിക് സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം .

റബീ ഹുസൈൻ തങ്ങൾ. വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്കൂളിന്റെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കലോൽസവത്തിന് തുടക്കം. പ്രശസ്ത ആകാശവാണി ഡ്രാമ ആർട്ടിസ്റ്റും കലാകാരനുമായ മനോജ് കുമാർ പെരിന്തൽമണ്ണ വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിന്റെ ആർട്സ് ഫെസ്റ്റ്...

ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ. ന്യൂ യോർക്ക് :ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം  യുക്മ പ്രസിഡന്റ്  അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു .   ഫൊക്കാന കേരള കൺവൻഷന്റെ സമാപന സമ്മേളനനത്തിൽ വെച്ചാണ്  ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ...

നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു .

പി പി ചെറിയാൻ. ഗാസ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അഞ്ച് മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. തിങ്കളാഴ്ച രാവിലെ നടന്ന രണ്ട് തുടർച്ചയായ...

ആര്‍പ്പോ ഇര്‍ര്‍റോ’… ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം .

സുമോദ് തോമസ് . പുതുമയാര്‍ന്ന ഓണാഘോഷ പരിപാടികളുമായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ട്രൈസ്റ്റേറ്റ് കേരളാ ഫോറം. ഓഗസ്റ്റ് 23 ന് ഫിലഡല്‍ഫിയയില്‍ ഓണാഘോഷം പൊടിപൊടിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ ആസ്വാദകരില്‍ ആവേശത്തിരയുണര്‍ത്തി പഞ്ചാരിമേളത്തിന്റെ താളമുയരും. പിന്നീടങ്ങോട്ട് ആര്‍പ്പോ ഇര്‍ര്‍റോ എന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കും. ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ചൊരു കുടക്കീഴില്‍ അണി നിരത്തികൊണ്ടാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണം കളറാക്കുന്നത്. ഫിലാഡല്‍ഫിയ സിറ്റി കമ്മീഷണര്‍ സേത്ത് ബ്ലൂസ്‌റ്റൈന്‍ പരിപാടിയില്‍ മുഖ്യാതിഥിയാകും. മുന്‍ വര്‍ഷങ്ങളിലേതു പോലെ മെഗാ തിരുവാതിര, ഓണസദ്യ, മാവേലി എഴുന്നള്ളത്ത്, ഗാനമേള, പഞ്ചാരിമേളം എന്നു തുടങ്ങി മലയാളത്തിന്റെ മണവും മാധുര്യവും വിളിച്ചോതുന്ന ഗംഭീര വിരുന്ന് തന്നെയാണ് ഇത്തവണയും ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കിയിരിക്കുന്നത്. പാട്ടും നൃത്തവും മിമിക്രിയുമെല്ലാമായി ഓണാഘോഷം അതി ഗംഭീരമാക്കാന്‍ കഴിവുറ്റ കലാകാരന്മാരുടെ ഒരു വലിയ നിര തന്നെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.  കേരളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകന്‍ അഫ്സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ഓണാഘോഷത്തിന്റെ മാസ്റ്റര്‍പീസാകും. ഗാനമേളയില്‍ അതിഥി കലാകാരനായി ഗായകന്‍ പന്തളം ബാലനും പങ്കെടുക്കും. ഒരുകാലത്ത് ഉത്സവപ്പറമ്പുകളിലെ ഗാനമേളകളില്‍ ഹരമായിരുന്ന ഗായകനാണ് പന്തളം ബാലന്‍. ഇദ്ദേഹത്തിന്റെ ഗാനമേളകള്‍ അമ്പലപ്പറമ്പുകളില്‍ ജനസമുദ്രം തീര്‍ക്കുമായിരുന്നു. 1988ല്‍ ദേവരാജന്‍ മാസ്റ്റര്‍ ആണ് സിനിമയില്‍ പാടാനുള്ള അവസരം ബാലനു നല്‍കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം പിന്നീട് പാടിയത് 2001ല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഈണം നല്‍കിയ 'പകല്‍പൂരം' എന്ന സിനിമയിലെ 'നടവഴിയും ഇടവഴിയും' എന്നു തുടങ്ങുന്ന ടൈറ്റില്‍ ഗാനമാണ്. കാണികള്‍ക്ക് ആസ്വാദനത്തിന്റെ അരങ്ങൊരുക്കുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം, കലാപരിപാടികള്‍ക്ക് പുറമേ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വ്യക്തികളെ ആദരിച്ചുകൊണ്ടും മാതൃകയാകുന്നു. ഉയര്‍ന്ന ബഹുമതിയായി മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. ഏഷ്യാനെറ്റ് ന്യൂസ് യുഎസ്എ ഹെഡ് ഡോ. കൃഷ്ണ കിഷോര്‍ ആണ് ഈ വര്‍ഷത്തെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്. മെഗാ തിരുവാതിര, വിഭവ സമൃദ്ധമാര്‍ന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത് എന്നിങ്ങനെ ഓരോന്നിലും കൂട്ടായ്മയുടെ കയ്യൊപ്പ് പതിപ്പിച്ച് മുന്‍ വര്‍ഷങ്ങളില്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. ഒരുക്കളെല്ലാം പൂര്‍ത്തിയായി, ആഘോഷ വേദിയില്‍ ആരവമുണരാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രമെന്ന് സംഘാടകര്‍ പറയുന്നു. ഒരുമയുടെ ഓണം ആഘോഷിക്കാന്‍ മുഴുവന്‍ മലയാളികളേയും ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ക്ഷണിക്കുന്നു ഫിലാഡല്‍ഫിയയിലെ ഓണാഘോഷ വേദിയിലേക്ക്. ബിനു മാത്യു, സാജന്‍ വര്‍ഗ്ഗീസ്, ജോര്‍ജ് ഓലിക്കല്‍, അഭിലാഷ് ജോണ്‍, വിന്‍സെന്റ് ഇമ്മാനുവല്‍, സുമോദ് നെല്ലിക്കാല, അലക്സ് ബാബു, അരുണ്‍ കോവാട്ട്, രാജന്‍ സാമുവല്‍, അലക്‌സ് തോമസ്, ജോബി ജോര്‍ജ്, ഫിലിപ്പോസ് ചെറിയാന്‍, സുധാ കര്‍ത്താ, തോമസ് പോള്‍, ആഷാ അഗസ്റ്റിന്‍, ജോര്‍ജ് നടവയല്‍, റോണി വര്‍ഗ്ഗീസ്, ജീമോന്‍ ജോര്‍ജ്, സുരേഷ് നായര്‍, കുര്യന്‍ രാജന്‍ എന്നിവരാണ് ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിന്റെ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിക്കുന്ന സംഘാടകര്‍. ബ്രിജിറ്റ് വിന്‍സെന്റ്്, ശോശാമ്മ ചെറിയാന്‍, സെലിന്‍ ഓലിക്കല്‍ എന്നിവര്‍ ബെസ്റ്റ് കപ്പിള്‍ കോഡിനേറ്റര്‍മാര്‍. ജോണ്‍ പണിക്കര്‍, ജോര്‍ജ്കുട്ടി ലൂക്കോസ് എന്നിവരാണ് കര്‍ഷകരത്‌ന കോഡിനേറ്റര്‍മാര്‍.

ഇന്ത്യയിലെ അംബാസഡറായി സെർജിയോ ഗോറിനെ നിയമിച്ചു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺഡി സി : ഡൊണാൾഡ് ട്രംപിന്റെ അടുത്ത ഇന്ത്യയിലെ അംബാസഡറായി സെർജിയോ ഗോറിനെ നിയമിച്ചു. ട്രംപിന്റെ പേഴ്സണൽ ചീഫാണ് 38-കാരനായ സെർജിയോ ഗോർ. നിയമന കാര്യങ്ങളിൽ ട്രംപിനോട് കാണിച്ച വിശ്വസ്ഥതയാണ് അദ്ദേഹത്തെ...

അലക്ഷ്യമായി മേശപ്പുറത്ത് വെച്ച തോക്കെടുത്തു കളിച്ച ഒരു വയസ്സുക്കാരൻ വെടിയേറ്റ് മരിച്ച സംഭവം അമ്മക്കെതിരെ രണ്ടാം-ഡിഗ്രി കൊലപാതകത്തിന് കേസെടുത്തു.

പി പി ചെറിയാൻ. നോർമൻ(ഒക്‌ലഹോമ): നോർമൻ നഗരത്തിൽ ഒരു വയസ്സുള്ള കുട്ടി വെടിയേറ്റ് മരിച്ച സംഭവത്തിൽ അമ്മയായ സാറ ഗ്രിഗ്‌സ്‌ബിക്കെതിരെ രണ്ടാം-ഡിഗ്രി കൊലപാതകത്തിന് കേസെടുത്തു. കഴിഞ്ഞ ആഴ്ചയാണ് 25-കാരിയായ സാറ ഗ്രിഗ്‌സ്‌ബിയെ അറസ്റ്റ് ചെയ്തത്....

കാട്ടാന ആക്രമണം, കാരണം സർക്കാർ അനാസ്ഥ: കെ.വി സഫീർഷ.

വെൽഫെയർ പാർട്ടി . മലപ്പുറം: ഒതായി കിഴക്കേ ചാത്തല്ലൂരിൽ കാട്ടാനയാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട വിഷയത്തിൽ അധികാരികളുടെ അനാസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെവി സഫീർഷ പറഞ്ഞു. മയക്കുവെടിവെച്ച ആനയാണ് ആക്രമണം...

Most Read