Thursday, December 26, 2024

Yearly Archives: 0

ഇന്ന് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി.

ജോൺസൺ ചെറിയാൻ. ഇന്ന് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ ആണ്ട് വിശേഷങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഗുരുവായൂര്‍ ഏകാദശി. വിപുലമായ ആഘോഷങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 7 മുതല്‍ ആദ്ധ്യാത്മിക ഹാളില്‍ ശ്രീമദ് ഗീതാപാരായണം നടക്കും.ദേവസ്വം...

കോമയിലായ ദൃഷാന ആശുപത്രി വിട്ടു.

ജോൺസൺ ചെറിയാൻ. കോഴിക്കോട് വടകരയിലെ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ കോമയിൽ ആയ ഒമ്പത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു. കഴിഞ്ഞ 10 മാസമായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ...

ജോലിക്കിടെ എയർ ഫോഴ്‌സ് ജീവനക്കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു.

ജോൺസൺ ചെറിയാൻ. ഇന്ത്യൻ എയർ ഫോഴ്സ് ജവാൻ ജോലിക്കിടെ സ്വയം വെടിയുതിർത്ത് മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശി ജവീർ സിങ് എന്ന 36 കാരനാണ് സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് ജീവനൊടുക്കിയത്ര. നാഗ്‌പൂരിലെ എയർ...

സ്വയം പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു.

ജോൺസൺ ചെറിയാൻ. ചാലക്കുടി മേലൂരിൽ സ്വയം പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. ഒഡീഷാ സ്വദേശി ഗുല്ലി – ശാന്തി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. വീട്ടിൽ വച്ച് പ്രസവം നടത്തുകയും പൊക്കിൾകൊടി അറുത്തുമാറ്റിയതിന്...

രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരൻ മരിച്ചു.

ജോൺസൺ ചെറിയാൻ. രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരൻ മരിച്ചു.56 മണിക്കൂറിലേറെ നീണ്ട ദൌത്യത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒക്‌ലഹോമ ടേൺപൈക്കുകളിലെ ടോൾ വർദ്ധനവ് ജനുവരി 1-ന് നിലവിൽ വരും .

പി പി ചെറിയാൻ. ഒക്‌ലഹോമ:ഒക്‌ലഹോമ ടേൺപൈക്കുകളിൽ ജനുവരി 1 മുതൽ ടോൾ വർദ്ധനവ് പ്രാബല്യത്തിൽ വരും, ഓരോ വർദ്ധനവ് വർഷങ്ങളോളം തുടരാൻ സാധ്യതയുണ്ട്.ഓരോ രണ്ട് വർഷത്തിലും ടോളുകളുടെ ചിലവ് വീണ്ടും 6% വർദ്ധിക്കമെന്നതിനാലാണത്. ഒക്ലഹോമയുടെ ടേൺപൈക്ക് സിസ്റ്റം...

മുൻ ഫോക്‌സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലിനെ ഗ്രീസിലെ യുഎസ് അംബാസഡറായി ട്രംപ് തിരഞ്ഞെടുത്തു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി:ഗ്രീസിലെ യുഎസ് അംബാസഡറായി മുൻ ഫോക്‌സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലിനെ ട്രംപ്  നോമിനേറ്റ് ചെയ്തു .ഗിൽഫോയിൽ 2017-ൽ ഫോക്‌സ് ന്യൂസ് വിട്ടു.ഗിൽഫോയിലിൻ്റെ നാമനിർദ്ദേശത്തിന് സെനറ്റ് സ്ഥിരീകരണം...

അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഫെഡറൽ ജഡ്ജി തടഞ്ഞു.

പി പി ചെറിയാൻ . ഒറിഗോണ് :അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ആൽബർട്ട്‌സണുമായി ക്രോഗറിൻ്റെ നിർദിഷ്ട 25 ബില്യൺ ഡോളർ ലയനം ഒറിഗോണിലെ ഒരു ഫെഡറൽ ജഡ്ജി തടഞ്ഞു.ലയനം സൂപ്പർമാർക്കറ്റുകൾ .തമ്മിലുള്ള  മത്സരം...

ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച്‌ വമ്പിച്ച കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാൻ തുടക്കം കുറിച്ച് ലീഗ് സിറ്റി മലയാളികൾ.

ജീമോൻ റാന്നി. ലീഗ് സിറ്റി (ടെക്സാസ്): ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി  അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ്‌ പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്‌  ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറുകണക്കിന് കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുന്നത്. രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്‌ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരായിരിക്കും മേളയുടെ ചുക്കാൻ പിടിക്കുക. കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരായിരിക്കും ആർട് ഡയറക്ട്ടേഴ്‌സ്. അതിലുപരി ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച  ‘മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ളോസ് ’ എല്ലാവർക്കും ഒരു കൗതുക കാഴ്ച ഒരുക്കും എന്നതിൽ സംശയമില്ല. ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ 'പ്രജാപതി', ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസംഗം, കോമഡി സ്കിറ്റ്, നൃത്ത പരിപാടികൾ കൂടാതെ ലീഗ്സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാർന്ന മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതായിരിക്കും. പ്രോഗ്രാം ഡയറക്ടർ ജിജു കുന്നംപള്ളിയായിരിക്കും സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുക്കുക. അഞ്ഞൂറിലധികംപേർ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് - ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് - സോജൻ ജോർജ് 409-256-9840, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌ 507-822-0051, ജോയിന്റ് ട്രെഷറർ - മാത്യു പോൾ 409-454-3472.

മാർ ബർന്നബാസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാം ദുഖ്റോനയും, ഡോ. പി.എസ് സാമുവൽ കോർ എപ്പിസ്കോപ്പായുടെ ഒന്നാം ചരമവാർഷികവും കൊണ്ടാടുന്നു.

വർഗീസ് പോത്താനിക്കാട്. ന്യൂയോര്‍ക്ക്: മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണീയനായ മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയുടെ (2012 ഡിസംബര്‍ 9-ന് കാലം ചെയ്തു) 12-ാമത് ദുഖ്റോനയും, ചെറി ലെയിൻ ഓർത്തഡോക്സ് പള്ളിയുടെയും,...

Most Read