Friday, May 24, 2024

Yearly Archives: 0

മൊണാലിസ പെയിന്റിംഗിൽ സൂപ്പ് ഒഴിച്ചു.

ജോൺസൺ ചെറിയാൻ. ലോകപ്രശസ്ത പെയിന്റിംഗായ മൊണാലിസയുടെ നേർക്ക് സൂപ്പ് ഒഴിച്ച് പ്രതിഷേധക്കാർ. 16-ാം നൂറ്റാണ്ടിൽ ലിയൊണാർഡോ ഡാവിഞ്ചി വരച്ച വിഖ്യാത ചിത്രമാണ് മൊണാലിസ. പാരിസിലെ ലൂവർ മ്യൂസിയത്തിലാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം.

ജോൺസൺ ചെറിയാൻ. ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപിനോടും രാവിലെ...

സീറ്റുകൾ ആവശ്യപ്പെടാൻ സിപിഐഎം.

ജോൺസൺ ചെറിയാൻ. ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഐഎം. രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ സീറ്റ് ആവശ്യപ്പെടും. തമിഴ്നാട്ടിൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും പാർട്ടി...

തെരുവ് നിരപ്പിൽ നിന്ന് 20 അടി താഴെയുള്ള ഫർണിഷ് ചെയ്ത ഗുഹകളിൽ താമസിക്കുന്നകാലിഫോർണിയ ഭവനരഹിതരെ കണ്ടെത്തി.

പി പി ചെറിയാൻ. കാലിഫോർണിയയിലെ ഭവനരഹിതരായ ആളുകളെ വാരാന്ത്യത്തിൽ നീക്കം ചെയ്യുന്നതിനുമുമ്പ്  മോഡെസ്റ്റോ പോലീസ് ഡിപ്പാർട്ട്‌മെൻ്റും സന്നദ്ധപ്രവർത്തകരും  ട്യൂലൂംനെ നദിക്കരയിലുള്ള ഗുഹകളിൽ താമസിക്കുന്നതായി കണ്ടെത്തി. ഗുഹകൾ തെരുവ് നിരപ്പിൽ നിന്ന് ഏകദേശം 20 അടി താഴെയായിരുന്നു,...

ചിക്കാഗോ വെടിവയ്പ്പിൽ രണ്ട് സിപിഎസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു.

പി പി ചെറിയാൻ . ചിക്കാഗോ: ചിക്കാഗോ പബ്ലിക് സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികളെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് കാറുകളിലായി വന്ന മുഖംമൂടി ധരിച്ച അക്രമികൾ ലൂപ്പിൽ വെടിവെച്ച് കൊന്നതായി പോലീസ് അറിയിച്ചു. റോബർട്ട് ബോസ്റ്റൺ (16),...

നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ .

പി പി ചെറിയാൻ. ലോസ് ഏഞ്ചൽസ് :  ലോസ് ആഞ്ചലസ്: തെക്കൻ കാലിഫോർണിയയിൽ നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. 'ശ്വാസംമുട്ടലിൻ്റെയും മൂർച്ചയുള്ള ബലപ്രയോഗത്തിൻ്റെയും സംയോജിത ഫലങ്ങളാണ്' മരണകാരണമെന്നാണ്...

ട്രംപിനെ ‘2024ലെ നിയുക്ത സ്ഥാനാർത്ഥി’ ആയി പരിഗണിക്കാനുള്ള പ്രമേയം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി പിൻവലിച്ചു.

പി പി ചെറിയാൻ. കൊളംബിയ,സൗത്ത് കരോലിന: ആവശ്യമായ പ്രതിനിധികളുടെ എണ്ണം ഔപചാരികമായി നേടുന്നതിന് മുമ്പ് ഡൊണാൾഡ് ട്രംപിനെ പാർട്ടിയുടെ “2024 ലെ നിയുക്ത സ്ഥാനാർത്ഥി” ആയി പ്രഖ്യാപിക്കുന്നത് പരിഗണിക്കാനുള്ള പ്രമേയം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി...

കെ.സി.എ. എൻ.എ. 2024 സാരഥികൾ ചുമതല ഏറ്റെടുത്തു. ഫിലിപ്പ് മഠത്തിൽ പ്രസിഡൻറ്, ബോബി സെക്രട്ടറി.

മാത്യുക്കുട്ടി ഈശോ. ന്യൂയോർക്ക്:  കഴിഞ്ഞ 48 വർഷമായി ന്യൂയോർക്കിലെ ക്വീൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളീ സംഘടന  കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA)  2024 വർഷത്തേക്കുള്ള സാരഥികൾ ചുമതലയേറ്റു പ്രവർത്തനം ആരംഭിച്ചു. പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് മഠത്തിൽ, സെക്രട്ടറി മാത്യു ജോഷുവ (ബോബി), ട്രഷറർ ജോണി സക്കറിയ,  വൈസ് പ്രസിഡൻറ്  സാം സി. കൊടുമൺ, ജോയിൻറ് സെക്രട്ടറി ജോബി ജോർജ്,  ജോയിൻറ് ട്രഷറർ റിനോജ്‌ കോരുത് എന്നിവരാണ്  കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ വച്ച്  ചുമതലയേറ്റ് പ്രവർത്തനം ആരംഭിച്ചത്.  ഇവരെക്കൂടാതെ പതിമൂന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും ചുമതലയേറ്റെടുത്തു. 2023-ലെ പ്രസിഡൻറ്  ആയിരുന്ന രാജു എബ്രഹാം സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ താക്കോലും മറ്റ് രേഖകളും നിയുക്ത പ്രസിഡൻറ് ഫിലിപ്പ് മഠത്തിലിന് കൈമാറി ചുമതലയിൽ നിന്നും വിമുക്തനായി. സംഘടനയുടെ മിനുറ്റ്സ് ബുക്ക് സെക്രട്ടറി ബോബിക്ക് കൈമാറി നിയുക്ത പ്രസിഡൻറ്  ഫിലിപ്പ് സെക്രട്ടറിയെ ചുമതല ഏൽപ്പിച്ചു. കഴിഞ്ഞ വർഷത്തെ ട്രഷറർ ആയിരുന്ന ജോണി സക്കറിയ അടുത്ത ഒരു വർഷം കൂടി ട്രഷറർ ചുമതലയിൽ തുടരുന്നു. കെ.സി.എ.എൻ.എ യുടെ  2023-ലെ സെക്രട്ടറിയായിരുന്നു ഫിലിപ്പ് മഠത്തിൽ. ന്യൂയോർക്കിൽ സ്വന്തമായി ആസ്ഥാന മന്ദിരമുള്ള ഏതാനും ചില മലയാളീ സംഘടനകളിൽ ഒന്നാണ് 48 വർഷം മുൻപ് ഉടലെടുത്ത കെ.സി.എ.എൻ.എ..   ദീർഘകാലമായി ഈ സംഘടനയിൽ അംഗമായ മഠത്തിൽ കഴിഞ്ഞ പല വർഷങ്ങളിൽ അതിന്റെ ഭരണ സമിതിയിൽ അംഗമായിരുന്നിട്ടുണ്ട്. ലോങ്ങ്  ഐലൻഡിലെ വിവിധ സംഘടനകളിൽ അംഗവും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന മഠത്തിൽ മികച്ച ഒരു സംഘാടകൻ കൂടിയാണ്. "2026-ൽ സുവർണ്ണ ജൂബിലി ആഘോഷിക്കുവാൻ തയ്യാറെടുക്കുന്ന കെ.സി.എ.എൻ.എ എന്ന ഈ സംഘടനയെ പുതിയ ഒരു തലത്തിലേക്ക് എത്തിച്ച് ന്യൂയോർക്കിലെ ഒന്നാം നിര സംഘടന ആക്കിയെടുക്കണമെന്ന ആഗ്രഹത്തിൽ ധാരാളം പുതുമ നിറഞ്ഞ പ്രവർത്തനങ്ങൾ കാഴ്ച്ച വക്കണമെന്നാണ് മനസ്സിലുള്ള ആഗ്രഹം. അതിനായി എല്ലാവരെയും ഏകോപിപ്പിച്ചും കമ്മറ്റിയിൽ ആലോചിച്ചും കൂട്ടായ തീരുമാനത്തിലൂടെ അടുത്ത ഒരു വർഷത്തെ പ്രവർത്തനം മുന്നോട്ട് നയിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്" - പ്രസിഡൻറ്  ചുമതല ഏറ്റെടുത്തതിനു ശേഷം മഠത്തിൽ പ്രസ്താവിച്ചു. പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവരും ഹർഷാരവത്തോടെ പുതിയ ചുമതലക്കാർക്ക് ആശംസകളും ഭാവുകങ്ങളും നേർന്നു.

ബാബരിയുടെ മണ്ണിൽ മന്ദിരം അനീതിയാണ് .

ഫ്രറ്റേണിറ്റി മൂവ്മെന്റ്. മലപ്പുറം : നീതിയുടെ റിപ്പബ്ലിക് പുനസ്ഥാപിക്കുക എന്നാ തലക്കെട്ടിൽ റിപ്പബ്ലിക്ക് ദിനത്തിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു . ബാബരിയുടെ മണ്ണിൽ മന്ദിരം അനീതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന...

സംസ്ഥാന ബജറ്റ്; മലപ്പുറത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം .

വെൽഫെയർ പാർട്ടി. മലപ്പുറം : അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ജില്ലയായ മലപ്പുറത്തിന് സംസ്ഥാന ബജറ്റിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം,...

Most Read